kadathy
വർണ്ണോത്സവം- 2022 കടാതി ഗവ.എൽ. പി.സ്കൂളിൽ മോഹൻദാസ് സൂര്യനാരായണൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കുട്ടികളിലെ സർഗവാസനകൾ വളർത്തുന്നതിനും അവധിക്കാലം ആനന്ദകരവും വിജ്ഞാനപ്രദവും ആക്കുന്നതിനുമായി വർണ്ണോത്സവം 2022ന് കടാതി ഗവ. എൽ. പി സ്കൂളിൽ തുടക്കംകുറിച്ചു. മോഹൻദാസ് സൂര്യനാരായണൻ ഉദ്ഘാടനം ചെയ്തു. മെമ്പർ കെ.പി. എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.എൻ. മനോജ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് എ.ബി. ദീപ, ചുമർചിത്ര കലാകാരന്മാരായ ആനന്ദ്, കുമാരി സൂര്യ, സ്റ്റാഫ് പ്രതിനിധി ഒ.എം. ലീന എന്നിവർ സംസാരിച്ചു.