മൂവാറ്റുപുഴ: സർക്കാരിന്റെ 100ദിന കർമ്മപദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭകളിൽ തീർപ്പാകാതെ അവശേഷിക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിലേയ്ക്കായി 27ന് മൂവാറ്റുപുഴ നഗരസഭയിൽ ഫയൽ അദാലത്ത് നടത്തും. അപേക്ഷകൾ പെൻഡിംഗ് ഫയലിലെ അറിയിപ്പുകൾ സഹിതം 20നകം നഗരസഭയിൽ രേഖാമൂലം സമർപ്പിക്കണം. അപേക്ഷയിന്മേൽ ഫയൽ അദാലത്ത് എന്ന് എഴുതണമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.