
പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിലെ 75 വയസ് തികഞ്ഞ അംഗങ്ങൾക്കുള്ള പെൻഷൻ വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ നിർവ്വഹിച്ചു. ബോർഡ് അംഗം കെ.എം. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്കിലെ 287 അംഗങ്ങൾക്ക് പെൻഷൻ കാർഡ് നൽകി. പെൻഷൻ കാർഡ് മുഖേന എല്ലാ വർഷവും പെൻഷൻ നൽകുന്ന പദ്ധതിയാണ് ശതാബ്ദി വർഷത്തിൽ ബാങ്ക് നടപ്പിലാക്കുന്നത്. ബോർഡ് അംഗങ്ങളായ പി.ഡി.സുരേഷ്, കെ.എസ്. അമ്മിണിക്കുട്ടൻ, ടി.എൻ. സുബ്രമണ്യൻ, ടി.ആർ. ജോസഫ് , ലില്ലി വർഗീസ്, ബാങ്ക് സെക്രട്ടറി പി.ജെ. ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.