മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ കീഴിലുള്ള ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിൽ വിശേഷാൽ വിഷുക്കണി ദർശനം നടത്തും. മേൽശാന്തിയുടെ നേതൃത്വത്തിൽ വിഷുക്കണിയൊരുക്കിയാണ് ഭക്തർക്ക് ദർശനം നൽകുന്നത്. നാളെ പുലർച്ചെ 4.30മുതൽ വിഷുക്കണിദർശനം ആരംഭിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, ക്ഷേത്രകമ്മിറ്റി കൺവീനർ പി.വി. അശോകൻ എന്നിവർ അറിയിച്ചു.