നെടുമ്പാശേരി: പാറക്കടവ് നാട്യധർമ്മിയുടെ 13 -ാം വാർഷികവും പുരസ്‌കാര സമർപ്പണവും ഇന്ന് വൈകിട്ട് ആറിന് മൂഴിക്കുളം സൗമിത്രം ഓഡിറ്റോറിയത്തിൽ നടക്കും. പത്മശ്രീ മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാർ സ്മാരക പുരസ്‌കാരം നങ്ങ്യാർകൂത്ത് കലാകാരി ഉഷ നങ്ങ്യാർക്കും മാട്ടാമ്പിള്ളിൽ പരമേശ്വരമേനോൻ സ്മാരക അവാർഡ് മദ്ദളവാദ്യ വിദഗ്ദ്ധൻ കലാമണ്ഡലം ശങ്കരവാര്യർക്കും മന്ത്രി ഡോ.ആർ. ബിന്ദു സമർപ്പിക്കും. ഡോ.കെ.ജി. പൗലോസ്, കെ.ബി. രാജാനന്ദ് എന്നിവർ സംസാരിക്കും.