തൃപ്പൂണിത്തറ: ഉദയം പേരൂർ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിഷു-ഈസ്റ്റർ ഉത്സവ ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ധനപാലൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുധ നാരായണൻ, മിനി പ്രസാദ്, വാർഡ് അംഗം ആൽബിൻ സേവ്യർ, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ ലേഖ ഷാജി എന്നിവർ പ്രസംഗിച്ചു. 20 വാർഡുകളിലെയും കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കുന്ന ഉത്പന്നങ്ങളാണ് വില്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്.