rajeev

ആലുവ: മുപ്പത്തടം കാച്ചപ്പിള്ളിച്ചാൽ പാടശേഖരത്തിൽ പാടശേഖരസമിതിയുടെ മേൽനോട്ടത്തിൽ നടത്തിയ ജൈവ പച്ചക്കറിക്കൃഷി വിളവെടുത്തു. പൊട്ടുവെള്ളരി, കണിവെള്ളരി, മത്തങ്ങ, കുമ്പളങ്ങ, പച്ചമുളക്, തക്കാളി, വെണ്ട, വഴുതന, പയർ, ചീര ഇനങ്ങളിലായി ആദ്യ വിളവെടുപ്പിൽ ലഭിച്ച പച്ചക്കറി വാർഡ് മെമ്പർ കെ.എൻ. രാജീവ് കൃഷി ഓഫീസർ നൈമ നാഷാദലിക്ക് കൈമാറി. കർഷകൻ നൗഷാദ് എടയാർ, ധനീഷ് ജോസഫ്, സുധീർ, സരിൻ, സംഗീത്, രാഹുൽ,നെൽസൺ ഗീത, രാജേശ്വരി, പ്രേമ, അംബികരാജു ശശിധരൻ പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.