അങ്കമാലി : വിഷു - ഈസ്റ്റർ പ്രമാണിച്ച് സർക്കാർ അനുവദിച്ച രണ്ടു മാസത്തെ ക്ഷേമപെൻഷൻ സംസ്ഥാനത്ത് വിതരണം തുടങ്ങിയെങ്കിലും തുറവൂർ സർവീസ് സഹകരണബാങ്ക് വിതരണം ചെയ്തില്ലെന്ന് പരാതി. ബാങ്കിന്റെ ഈ നടപടിയിൽ സി.പി.എം തുറവൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയതായി സെക്രട്ടറി കെ.പി. രാജൻ പറഞ്ഞു.