പള്ളുരുത്തി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊച്ചി മേഖല ആർട്ട്സ് ക്ലബ് ഉദ്ഘാടനവും ഐ.ഡി.കാർഡ് വിതരണവും കൊച്ചി മേഖല പ്രസിഡന്റ് പി.ആർ.കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സമ്മേളനത്തിൽ മേഖലാ സെക്രട്ടറി ജേക്കബ് ജെയ്സൺ സ്വാഗതം പറഞ്ഞു. സംഘടനയുടെ സ്ഥാപക നേതാവ് ജോസഫ് ചെറിയാൻ അനുസ്മരണം കൊച്ചി മേഖലാ രക്ഷാധികാരിയും മുൻ സംസ്ഥാന പ്രസിഡന്റുമായ എം. ആർ. എൻ. പണിക്കർ നടത്തി. കൗൺസിലർ പി.എസ്. വിജു ഐ.ഡി. കാർഡ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം ശ്രീജിത്ത് ശിവറാം സംഘടനാ വിശദീകരണം നടത്തി , ജില്ലാ പ്രസിഡന്റ് റോണി അഗസ്റ്റിൻ , ജില്ലാ സെക്രട്ടറി സജി മാർവെൽ ,സംസ്ഥാന കമ്മിറ്റി അംഗം എം. ബി. സിംലേഷ് , ജില്ലാ ആർട്സ് ക്ലബ്ബ് കോർഡിനേറ്റർ പ്രശാന്ത് വിസ്മയ, ജില്ലാ വനിതാ വിംഗ് കോ ഓഡിനേറ്റർ ജെസ്സി ജോസഫ് , സബ്ബ് കോ ഓഡിനേറ്റർ മരിയ ജേക്കബ്ബ് , സർക്കാർ ക്ഷേമനിധി ജില്ലാ കോ ഓഡിനേറ്റർ എം.പി.അപ്പുകുട്ടൻ, മേഖലാ ട്രഷറർ വിപിൻ ദാസ്, മേഖലാ പി. ആർ. ഒ .ബിബിൻ ടി സി, മേഖലാ ജോയിൻ സെക്രട്ടറി അവിനാഷ്, മേഖല ആർട്സ് ക്ലബ്ബ് കോർഡിനേറ്റർ ലാലൻ ,മേഖലാ ഫോട്ടോഗ്രാഫി ക്ലബ്ബ് കോ ഓഡിനേറ്റർ ജുബെർട്ട് ആന്റണി, മേഖലാ സ്പോർട്സ് ക്ലബ്ബ് കോ ഓഡിനേറ്റർ സുബൈർ , മേഖലാ സ്വാശ്രയ സംഘം കോർഡിനേറ്റർ ലെസ്ലി ബിവേര, യൂണിറ്റ് പ്രസിഡന്റ്മാരായ ശിവൻ , ഷിബിൻ ജോയ് , സെലീന സോഫി , ഷാനി ജോസ് റോണി യൂണിറ്റ് സെക്രട്ടറിമാരായ സുനിൽ വിജയൻ,ലിതിന് സജീവ് എന്നിവർ പങ്കെടുത്തു.