കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുഖ്യകാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും സംസ്‌കൃത സാഹിത്യം, വേദാന്തം, വ്യാകരണം, ന്യായം, സംസ്‌കൃതം വേദിക് സ്റ്റഡീഡ് എന്നിവയും മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷയും സാഹിത്യവും, അറബിക്, ഉർദു, കമ്പാരറ്റീവ് ലിറ്ററേച്ചർ എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദ പഠനത്തിനും പി.ജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്‌സ് ഇൻ ഹിന്ദി പ്രോഗ്രാമിനും പഠിക്കാൻ അവസരം. 22ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in ഫോൺ: 04842463380.