
തോപ്പുംപടി: നവജീവൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന വിഷു, ഈസ്റ്റർ സംഗമം ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്‌സി എം.എൽ.എ അദ്ധ്യക്ഷ വഹിച്ചു. ആയിരം പേർക്ക് കൊടുക്കുന്ന കിറ്റുകളിൽ കോളനിയിലെ പി.എസ്. മേരിക്ക് നൽകി തുടക്കം കുറിച്ചു. വിഷു ഈസ്റ്റർ സന്ദേശം പെരുമ്പടപ്പ് സി.ഇ.സി ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ആന്റണി കാനപ്പള്ളി നൽകി.
കൗൺസിലർ ബാസ്റ്റിൻ ബാബുവിനെയും കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് മെമ്പർ സൂസൻ ജോസഫ്, പൊതു പ്രവർത്തകൻ വീ ഡി മജീന്ദ്രൻ എന്നിവരെയും നവജീവന്റെ സ്‌നേഹോപഹാരം നൽകി. ജി.സി.ഡി.എ ചെയർമാൻ നവ ജീവൻ പ്രേക്ഷിത സംഘത്തിന്റെ ഉപഹാരം പ്രസിഡന്റ് മേരി റെയ്ച്ചൽ നൽകി. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം പി.എ. പീറ്റർ, കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഷീബലാൽ, സി.ആർ. സുധീർ, സോണി കെ. ഫ്രാൻസീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോ ഓഡിനേറ്റർ ജോൺസൺ വള്ളനാട്ട്, അഡ്വ.മേരി ഹർഷ, ലാജി, നോബിൾ, മോളി ജോസി, ഫിലോമിന, സിബി ജോർജ്ജ്, ലിജി ജോഷി എന്നിവർ നേതൃത്വം നൽകി.