കൊച്ചി: വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് വിഷു ചന്ത പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. എസ്. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.ജെ. സാജി, എ.ഡി. ജോസ്, കെ.ജി. സുരേന്ദ്രൻ, പി.ആർ. സാംബശിവൻ, ആശ കലേഷ്, ടി.എസ്. ഹരി എന്നിവർ സംസാരിച്ചു. എല്ലാത്തരം പച്ചക്കറികളും പഴങ്ങളും മിതമായ നിരക്കിലാണ് വിൽപ്പന നടത്തുന്നത്.