പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ വലിയഗുരുതി മഹോത്സവം ഇന്ന് നടക്കും. ക്ഷേത്രംതന്ത്രി ജയൻ ഇളയത് കാർമ്മികത്വം വഹിക്കും. വൈകിട്ട് വിശേഷാൽ ദീപാരാധന, ചെണ്ടമേളം, രാത്രി പന്ത്രണ്ടിന് ദേവീപൂജ, രണ്ടിന് വലിയഗുരുതിക്ക് ശേഷം നടയടക്കും. 20ന് നടതുറപ്പ് മഹോത്സവം. കൈതാരം കൃഷ്ണന്റേയും സംഘത്തിന്റേയും സർപ്പംപാട്ട് നടന്നു.