
ഫോർട്ട് കൊച്ചി: കൊച്ചിയുടെ അഭിമാനമായിരുന്ന എം.കെ. അർജുനൻ മാഷിന്റെ ഓർമ്മദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഫോർട്ട്കൊച്ചി പള്ളത്ത് രാമൻ മൈതാനത്ത് കഴിഞ്ഞവർഷം നട്ട ഇലഞ്ഞി മരത്തിന് അരികിൽ ഒത്തുകൂടി. ലോക നാടകവേദി കൂട്ടായ്മ പ്രവർത്തകർ നേതൃത്വം നൽകി. ചടങ്ങ് കെ ജെ. മാക്സി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഐ ടി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൊച്ചിൻ കോർപ്പറേഷൻ ക്ഷേമകാര്യ വികസന ചേയർപേഴ്സൺ ഷീബലാൽ, സിനിമാതാരം പൗളി വത്സൻ, സുബൈർ പള്ളുരുത്തി, വി. ജെ. ജോർജ്, കെ എഫ് .ക്ലീറ്റസ്, കെ.പി.എ.സി. ബിയാട്രീസ്, അമ്മിണി ഏണസ്റ്റ് എന്നിവർ സംസാരിച്ചു.