കൊച്ചി: കിടപ്പുരോഗികൾക്ക് വിഷുകൈനീട്ടവുമായി വെണ്ണല അനുകമ്പ ചാരിറ്റബിൾ സൊസൈറ്റി. വെണ്ണല ചളിക്കവട്ടം പാടിവട്ടം പ്രദേശങ്ങളിലെ കിടപ്പ് രോഗികൾക്കാണ് 1,000 രൂപ വീതം വിഷു കൈനീട്ടമായി വീടുകളിൽ എത്തിച്ചു നൽകിയത്. ആദ്യ കൈനീട്ടം ചളിക്കവട്ടം അറയ്ക്കൽ വീട്ടിൽ ഷീലയ്ക്ക് നൽകി അനുകമ്പ പ്രസിഡന്റ്ര് അഡ്വ.എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.ടി.സാജൻ, കെ.പി. അനിൽകുമാർ, കൗൺസിലർ കെ. ബി.ഹർഷൽ, കെ.എം.പ്രദീപ്കുമാർ, എം.പി.സുനിൽ, കെ.കെ.അശോകൻ എന്നിവർ പങ്കെടുത്തു.