ആലുവ: നഗരസഭ ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച സെന്റിനറി ട്രോഫി ഫുട്‌ബാൾ ടൂർണമെന്റിൽ കൊടകര ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാരായി. കൊച്ചിൻ കോർപ്പറേഷനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. മന്ത്രി വി. അബ്ദുറഹിമാൻ ട്രോഫികൾ സമ്മാനിച്ചു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. 50വർഷംമുമ്പ് സന്തോഷ് ട്രോഫിയിൽ ആലുവയിൽനിന്ന് ആദ്യമായി പങ്കെടുത്ത പി.ജെ. വറുഗീസിനെ ആദരിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി, ഫാസിൽ ഹുസൈൻ, ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ, ജെയ്‌സൺ പീറ്റർ, കെ. ജയകുമാർ, ഷമ്മി സെബാസ്റ്റ്യൻ, എം.എൻ. സത്യദേവൻ, ജെ. മുഹമ്മദ് ഷാഫി, എം.എം. ജേക്കബ്, പി. പൗലോസ്, ചിന്നൻ ടി. പൈനാടത്ത്, എം.ടി. ഫ്രാൻസിസ്, സി.പി. രാജൻ, കെ.പി. പോൾസൺ, തോമസ് പോൾ, നിർമ്മലാനന്ദ കമ്മത്ത് എന്നിവർ പങ്കെടുത്തു.