പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പി.എം.എ.വൈ ഗ്രാമീൺ ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, പി. എം. എ. വൈ. പദ്ധതിയിലൂടെ വീട് നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താവിന് താക്കോൽ കൈമാറി. 2021-22 വർഷത്തിൽ 25 വീടുകളുടെ നിർമ്മാണത്തിനായുള്ള കരാർ വയ്ക്കുകയും ആദ്യ ഗഡുവ് നൽകി. 2022-23 വർഷത്തിൽ കൂടുതൽ ഗുണഭോക്താക്കൾക്ക് വീട് അനുവദിക്കുവാനുള്ള തുക ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജോബി പനക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ബേബി തമ്പി ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മെറ്റിൽഡ മൈക്കിൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി പൗവ്വത്തിൽ, ഷീബ ജേക്കബ്, അഫ്സൽ നമ്പ്യാരത്ത്, നിതാ സുനിൽ, സെക്രട്ടറി സാജിദ ടി എസ്, രതീഷ് ബാബു എസ്. എന്നിവർ പ്രസംഗിച്ചു.