കൊച്ചി: ഇറ്റലിയിൽ നടന്ന ലോക ബ്രിഡ്ജ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സീനിയേഴ്‌സ് ടീം വെള്ളി മെഡൽ നേടി. ഫൈനലിൽ പോളണ്ടിനോടാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ക്വാർട്ടറിൽ യു.എസിനെയും സെമിയിൽ ഫ്രാൻസിനെയും ഇന്ത്യൻ സംഘം തോൽപ്പിച്ചു. ഈ നേട്ടം ബ്രിഡ്ജിന് രാജ്യത്ത് പ്രചാരം നേടിക്കൊടുക്കുമെന്ന് കേരള ബ്രിഡ്ജ് അസോസിയേഷൻ പ്രസിഡന്റ് സജീവ് മേനോൻ പറഞ്ഞു.