കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗ് ക്രമക്കേടുകളെ കുറിച്ചു ചർച്ച ചെയ്യുന്നതിന് പ്രത്യേക കൗൺസിൽ വിളിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. പ്ളാന്റിൽ ക്യാപ്പിംഗ് മാത്രമാണ് നടക്കുന്നതെന്നും മാലിന്യത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന മണ്ണ് ബ്രഹ്മപുരത്തെ പാടത്ത് കുഴിച്ചുമൂടുകയാണെന്നും പ്രതിപക്ഷനേതാവ് ആന്റണി കുരീത്തുറയും കൗൺസിലർ എം.ജി. അരിസ്റ്റോട്ടിലും ആരോപിച്ചു.