കൊച്ചി: അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവും വിലവർദ്ധനവും മൂലം വ്യവസായം പ്രതിസന്ധിയിലായതിനാൽ കേരള കൊറഗേറ്റഡ് ബോക്‌സ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷൻ 16ന് കരിദിനം ആചരിക്കും. പാക്കിംഗ് ബോക്‌സുകളുടെ വില വർദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് സേവിയർ ജോസ് പറഞ്ഞു.
വേസ്റ്റ് പേപ്പറിന്റെ ശേഖരണത്തിൽ ഈയടുത്തകാലത്ത് നേരിട്ട പ്രശ്‌നവും ഈ വ്യവസായത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് കോർഡിനേറ്റർ ജി. രാജീവ് അഭിപ്രായപ്പെട്ടു.