
തൃക്കാക്കര:കെ. റെയിൽ പദ്ധതിയുടെ പഠനം പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കണമെന്ന് എറണാകുളം ജില്ലാ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി എൻ.എ. മണിയാണ് പ്രമേയം അവതരിപ്പിച്ചത്.ഏരിയാ സമ്മേളനം കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ സി.എൻ. അപ്പുക്കുട്ടൻ,കെ.ടി. എൽദോ,പി.ആർ. സത്യൻ.സി.കെ ,പരീദ്,എ.ജി. ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി എൻ.എ. മണി ( സെക്രട്ടറി) കെ.ആർ. ബാബു ( പ്രസിഡന്റ് ) പി.പി. ജിജി (ട്രഷറർ) ,സി.എൻ. അപ്പുകുട്ടൻ.പി.ആർ. സത്യൻ,എൻ.പി. ഷണ്മുഖൻ( ജോ.സെക്രട്ടറി) കെ.ടി എൽദോ,അഡ്വ.ജയചന്ദ്രൻ,കെ.ടി. സാജൻ (വൈസ് പ്രസിഡന്റ് ) എന്നിവരടങ്ങുന്ന 24 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.