തൃപ്പൂണിത്തുറ: വിഷുനാളിൽ കൃഷ്ണ വിഗ്രഹത്തെ കണി കണ്ടുണരുന്ന മലയാളികൾക്ക് ഏറെ വിസ്മയമായി കുടുംബശ്രീ പ്രവർത്തകയായ ഇന്ദിരയും ഭർത്താവ് രാജുവും ഒരുക്കിയ പ്രദർശനം. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ ആണ് വിഗ്രഹങ്ങളുടെ പ്രദർശനവും വില്പനയും ഒരുക്കിയിട്ടുള്ളത്. പല നിറത്തിലും ഭാവത്തിലുമുള്ള മുന്നൂറോളം കൃഷ്ണ വിഗ്രഹങ്ങളെ കൂടാതെ ഗണപതി വിഗ്രഹങ്ങളും പ്രദർശനത്തിലുണ്ട്. 300 മുതൽ 3000 രൂപ വരെയുള്ള വിഗ്രഹങ്ങളാണുള്ളത്. പ്രദർശനം നാളെ സമാപിക്കും.