va
ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരണം പൂർത്തിയാക്കിയ മരോട്ടിക്കടവ് മൂരുകാവ് റോഡ് ജില്ലാപഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി: ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരണം പൂർത്തിയാക്കിയ മരോട്ടിക്കടവ് മൂരുകാവ് റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ മാത്യൂസ് ജോസ് തരകൻ, എ.ആർ. അഞ്ജലി, ബീന ഗോപിനാഥ്, ജോയ് പൂണേലിൽ, എം.കെ. ഫെബിൻ എന്നിവർ പങ്കെടുത്തു.