library

മുവാറ്റുപുഴ: ഗ്രാമീണമേഖലയിൽ തൊഴിൽ നൈപുണ്യവികസനത്തിനുള്ള കേന്ദ്രപദ്ധതിയായ ജനശിക്ഷൻ സന്താൻ ഈസ്റ്ര് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറിയിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനവും തയ്യൽ പരിശീലകർക്കായുള്ള ടൂൾസ് കിറ്റ് വിതരണവും ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മുവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.എ.മൈതീൻ അദ്ധ്യക്ഷത വഹിച്ചു.