കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ കീഴിലുള്ള നാം ചിൽഡ്രൻസ് തിയേറ്ററിന്റെ ആഭിമുഖ്യത്തിൽ 25 മുതൽ 28 വരെ നാടക ശില്പശാല നടത്തുന്നു.' നമുക്ക് ചുറ്റും' എന്നതാണ് വിഷയം. അഭിനയം, ശബ്ദ പരിശീലനം, കഥപറച്ചിൽ, രചന,സംഗീതം,യോഗ, ആർട്ട് സോൺ, തിയേറ്റർ ഗെയിംസ്,ഡിബേറ്റ്, അഭിമുഖങ്ങൾ,മാസ്ക് നിർമ്മാണം,പ്രകൃതി പഠനം ഇവയാണ് മുഖ്യ ഇനങ്ങൾ. വിവിധ മേഖലയിലെ വിദഗ്ദ്ധർ ക്ളാസുകൾ നയിക്കും. ഗ്രൂപ്പിന്റെ പുതിയ നാടകമായ ' എല്ലാത്തിനും അതിന്റെതായ സമയമുണ്ട്' എന്ന പുതിയ നാടകത്തിലേക്കുള്ള ഒഡിഷനും ഉണ്ടാവും. ഫോൺ: 9387089987,
9995400634