കൊച്ചി: പെസഹാ വ്യാഴം ചടങ്ങുകൾക്ക് വരാപ്പുഴ അതിരൂപതയുടെ എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. തൈലപരികർമ ദിവ്യബലിക്ക് മെത്രാപ്പോലീത്ത നേതൃത്വം നൽകി. അതിരൂപതയിലെ മുഴുവൻ വൈദികരും സന്യാസിനികളും വിശ്വാസികളും ഉൾപ്പെടെ നൂറുകണക്കിനു പേർ പങ്കെടുത്തു. കാലുകഴുകൽ ശുശ്രൂഷയും ദിവ്യബലിയും കർമ്മങ്ങളും എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വൈകിട്ട് 5ന് മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.