കൊച്ചി: മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ നേടിയ ഗാന്ധിനഗർ അഗ്നിസുരക്ഷ സേന ഓഫീസർ ടി.ബി. രാമകൃഷ്ണനെ ഫയർ ഫോഴ്സ് ദിനത്തോടനുബന്ധിച്ച് റെസിഡൻസ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ വൈറ്റില യൂണിറ്റും ഏലൂർ, പോണേക്കര പോർട്ട് ട്രസ്റ്റ് എംപ്ളോയിസ് റെസിഡൻസ് അസോസിയേഷനും ചേർന്നു ആദരിച്ചു. റാക്കോ ജില്ല ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, കെ.കെ. വാമലോചനൻ, രാധാകൃഷ്ണൻ കടവുങ്കൽ ,കെ.ജി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.