
കൊച്ചി: ആയുർവേദത്തിന് യൂറോപ്യൻ രാജ്യങ്ങളിൽ പ്രചാരണവും പ്രോത്സാഹനവും നൽകുമെന്ന് വിയന്നയിലെ ഇന്ത്യൻ അംബാസഡർ ജയ്ദീപ് മജുംദാർ. ഇന്ത്യയിലേയ്ക്ക് ആയുർവേദ ചികിത്സയ്ക്ക് വിദേശികളെ എത്തിക്കുന്നതിനും ശ്രമിക്കും. കാലടി കാഞ്ഞൂർ ആസ്ഥാനമായ ദത്തത്രേയ ആയുർവേദയുടെ മൊണ്ടെനെഗ്രോയിലെ കേന്ദ്രം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യവും ഉന്നതനിലവാരവുമുള്ള ഇന്ത്യയുടെ ആയുർവേദം കൂടുതൽ രാജ്യങ്ങളിൽ പ്രചരിപ്പിക്കണം. തന്റെ കീഴിലുള്ള ആസ്ട്രിയ, മോണ്ടെനെഗ്രോ, ഹോളിസീ രാജ്യങ്ങളിൽ ആയുർവേദത്തിന് ആവശ്യമായ പ്രചാരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മലയാളിയായ വൈദ്യരത്നം ഡോ. രാഘവൻ രാമൻകുട്ടി, ഭാര്യ ശാരദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.