തൃപ്പൂണിത്തുറ: സാഹിത്യകാരനും സാമൂഹ്യ പ്രവർത്തകനും എഡ്രാക്ക് മേഖലാ പ്രസിഡന്റുമായ കെ.എ. ഉണ്ണിത്താന്റെയും ഭാര്യ ഡോക്ടർ രാജലഷ്മിയുടെയും പുസ്തക പ്രകാശനം 17 വൈകിട്ട് 3.30 ന് എരൂർ എൻ.എസ്.എസ് ഹാളിൽ നടക്കും. ഉണ്ണിത്താന്റെ നോവലും നാടകവും അടക്കം നാല് പുസ്തകങ്ങളും ഡോ. രാജലക്ഷ്മിയുടെ രണ്ട് കവിതാ സമാഹാരങ്ങളുമാണ് പ്രകാശനം ചെയ്യുന്നത്. ഭക്തി സോപാന കവി, നാടകകൃത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഉണ്ണിത്തിത്താന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഫാക്ടിൽ നിന്നും അസിസ്റ്റന്റ് പ്ലാന്റ് മാനേജരായി വിരമിച്ചു.