sndp

പട്ടിമറ്റം: എസ്.എൻ.ഡി.പി യോഗം അറയ്ക്കപ്പടി ശാഖയുടെ ഇരുപത്തിയാറാം ഗുരുദേവ പ്രതിഷ്ഠാവാർഷികം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മി​റ്റി ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്തു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മചൈതന്യ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് എൻ. വിശ്വംഭരൻ അദ്ധ്യക്ഷനായി. യൂണിയൻ മുൻ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ സംസ്ഥാന സബ്-ജൂനിയർ വെയി​റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ദേവനന്ദ സജിക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. ശാഖ വൈസ്‌ പ്രസിഡന്റ് കെ.ബി. അനിൽകുമാർ, കെ.കെ. അനിൽ, കെ.ടി. ബിനോയ്, പി.എൻ. ചന്ദ്രൻ, ലളിതാ ശശിധരൻ, കെ.കെ. ഷാജി, കെ.കെ. അനീഷ്, വി.ബി. സുധീർകുമാർ, ആശ സജി, എം.പി. സുരേന്ദ്രൻ, ഇ.കെ. വിജയൻ, എം. എം. സജീവ് തുടങ്ങിയവർ സംസാരിച്ചു.