പറവൂർ: വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയുടെ ദശവാർഷിക പദ്ധതി പൂർത്തീകരണ പ്രഖ്യാപനവും ഭൂസമര പോരാളികൾക്കുള്ള ഭൂമി വിതരണവും 18ന് വൈകിട്ട് നാലിന് പറവൂർ ഗസ്റ്റ്ഹൗസിൽ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം നിർവഹിക്കും. പാർട്ടിയുടെ സംസ്ഥാന ജില്ലാനേതാക്കൾ പങ്കെടുക്കും. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഭൂരഹിതരായ 16 പേർക്കാണ് ചേന്ദമംഗലം പഞ്ചായത്തിൽ മൂന്ന് സെന്റ് ഭൂമി വിതം സൗജന്യമായി നൽകുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ജ്യോതിവാസ് പറവൂർ, കെ.എച്ച്. സദക്കത്ത്, ഷംസുദ്ദീൻ എടയാർ, എം.കെ. ജമാലുദ്ദീൻ, എം.യു. ഹാഷിം എന്നിവർ പങ്കെടുത്തു.