t

തൃപ്പൂണിത്തുറ: ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ. അംബേദ്കറുടെ 131 -ാം ജന്മദിന സമ്മേളനം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. അംബേദ്കർ ഉയർത്തിയ മാനവിക മൂല്യങ്ങളിൽ ഊന്നിയ ആശയങ്ങൾ കാലാതീതമായി വർത്തിക്കുന്നതാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷ് മധുര വിതരണം നടത്തി. നഗരസഭാ പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കേറ്റ് സുനിൽ സി. കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ രവീന്ദ്രൻ കുണ്ടന്നൂർ, ഭാസി ഇരുമ്പനം, എൻ.സി. അയ്യപ്പൻ, പി.കെ. രാജു, ഗീതാ പ്രകാശ്, മുകേഷ് ചോറ്റാനിക്കര, ശ്യാം കടക്കോടം, ഇ.പി. മണി പെരിയക്കാട് തുടങ്ങിയവർ സംസാരിച്ചു