ambed
പട്ടികജാതിമോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോ.ബി.ആർ. അംബേദ്കറുടെ ജയന്തിദിനാഘോഷം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ഷാജി മൂത്തേടൻ, സി.എൻ. വിൽസൺ തുടങ്ങിയവർ സമീപം

കൊച്ചി: ഭരണഘടനാ ശില്പി ഡോ.ബി.ആർ. അംബേദ്കറുടെ ജയന്തിദിനം പട്ടികജാതിമോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ബി.ജെ.പി ജില്ലാ ഓഫീസിൽ ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതിമോർച്ച ജില്ലാ പ്രസിഡന്റ് ഷാജി മൂത്തേടൻ അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന സമിതിഅംഗം എൻ.പി. ശങ്കരൻകുട്ടി, മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ സി.എൻ. വിൽസൺ, എൻ.കെ. സുബ്രഹ്മണ്യൻ, സുനിൽ എന്നിവർ പ്രസംഗിച്ചു.