പറവൂർ: തത്തപ്പിള്ളി ശ്രീനാരായണ വായനശാല വിവിധ പരിപാടികൾ കോത്തിണക്കി 16,17 തീയതികളിൽ സമ്മർഫെസ്റ്റ് 2022 സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് നാലിന് പ്രതിപക്ഷനേതാവ് വി.‌ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പി.എസ്. ശശി അദ്ധ്യക്ഷത വഹിക്കും. ചിത്രപ്രദർശനം ഡോ. സാജു തുരുത്തിൽ നിർവഹിക്കും. തുടർന്ന് സൈനൻ കെടാമംഗലത്തിന്റെ വൺമാൻ ഷോ, 17ന് വൈകിട്ട് നാലിന് സമാപനസമ്മേളനം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്യും. ടി.വി. ഷൈൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും.