പറവൂർ: കെടാമംഗലം ചാക്കാത്തറ ജ്ഞാനേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം നാളെ നടക്കും. രാവിലെ നിർമ്മാല്യദർശനം, അഷ്ടദ്രവ്യസമേത മഹാഗണപതിഹോമം, വിശേഷാൽപൂജ, കലശാഭിഷേകം, വൈകിട്ട് ലളിതാ സഹസ്രനാമാർച്ചന, ഭഗവതിസേവ, രാത്രി പത്തിന് കുരുതിയോടെ സമാപിക്കും.