തൃപ്പൂണിത്തുറ: ഫയർഫോഴ്സ്​ ​ദി​നാ​ച​ര​ണം തൃപ്പൂണിത്തറ അഗ്നി രക്ഷാ നിലയത്തിൽ സമുചിതമായി ആചരിച്ചു. പതാക ഉയർത്തൽ, നഗരപ്രദക്ഷിണം, ബോധവത്കരണ നോട്ടീസ് വിതരണം എന്നിവയും നടന്നു. സ്റ്റേഷൻ ഓഫീസർ കെ. ഷാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സിവിൽ ഡിഫൻസ് വോളണ്ടിയർമാരും സന്നിഹിതരായിരുന്നു.