പറവൂർ: പറവൂർ എൻ. ശിവൻപിള്ള സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനയും ഭരണഘടനാവിചാരവും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ജില്ലാലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ ഷെറീന ബെഷീർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ കെ. സുധാകരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. എ. വത്സലൻ, കെ.എം. രാജീവ്‌, ടി.ടി. ജഗദീഷ്ബാബു കെ.ജി. ജോസഫ് എന്നിവർ സംസാരിച്ചു.