തൃപ്പൂണിത്തുറ: കെ.പി.എം.എസ് തൃപ്പൂണിത്തുറ യൂണിയൻ ഡോ. ബി.ആർ. അംബേദ്കറുടെ ജയന്തി ദിനാചരണം നടത്തി. സംവരണം സംരക്ഷിക്കപ്പെടുകയും തുല്യനീതി ഉറപ്പു വരുത്തുകയും വേണമെന്ന് പ്രൊഫ. കെ.ജി. പൗലോസ് പറഞ്ഞു. ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.എം. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വി.ബൈജു സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.ബാബു, സി.എസ്.മനോഹരൻ, ഐ.കെ.രവീന്ദ്രൻ, പി.വി.രതീഷ്, എൻ.കെ. ശശികുമാർ, സി.ജി.പ്രകാശ്, പ്രവീൺ ദിവാഗ്, വിനിത ശരത്, രമ ഷാജി എന്നിവർ സംസാരിച്ചു