
കിഴക്കമ്പലം: ദളിത് കോൺഗ്രസ് പട്ടിമറ്റം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ ജയന്തി ദിനമാചരിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പട്ടിമറ്റം ബ്ലോക്ക് പ്രസിഡന്റ് പ്രദീപ്കുമാർ അദ്ധ്യക്ഷനായി. സി.പി. ജോയി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.വി. എൽദോ, ബിനീഷ് പുല്യാട്ടേൽ, സി.കെ. അയ്യപ്പൻകുട്ടി, കെ.കെ. പ്രഭാകരൻ, കെ.എം. പരീത്പിള്ള, എം.കെ. വേലായുധൻ, സിജു കടയ്ക്കനാട്, ഹനീഫ കുഴുപ്പിള്ളി, അനീഷ് കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.