foodball

ആ​ലു​വ​:​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ക്കാ​യു​ള്ള​ ​കേ​ര​ള​ ​ഫു​ട്ബാ​ൾ​ ​ടീ​മി​ൽ​ ​ഇ​ടം​നേ​ടി​യ​ ​ബി​ബി​ൻ​ ​അ​ജ​യ​ൻ​ ​ആ​ലു​വ​ ​ജ​ന​സേ​വ​ ​ശി​ശു​ഭ​വ​ന്റെ​ ​അ​ഭി​മാ​ന​മാ​യി.​ ​എ​ട്ട് ​വ​യ​സ് ​മു​ത​ൽ​ ​ജ​ന​സേ​വ​ ​ശി​ശു​ഭ​വ​ന്റെ​ ​സം​ര​ക്ഷ​ണ​യി​ൽ​ ​വ​ള​ർ​ന്ന​യാ​ളാ​ണ് ​ബി​ബി​ൻ​ ​അ​ജ​യ​ൻ.
2008​ൽ​ ​ജോ​സ് ​മാ​വേ​ലി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​രം​ഭി​ച്ച​ ​ജ​ന​സേ​വ​ ​സ്‌​പോ​ട്‌​സ് ​അ​ക്കാ​ഡ​മി​യി​ലെ​ ​ചി​ട്ട​യാ​യ​ ​പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് ​ബി​ബി​ൻ​ ​ഫു​ട്‌​ബാ​ൾ​ ​ക​ളി​യാ​രം​ഭി​ച്ച​ത്.​ ​സ്‌​കൂ​ൾ​ത​ലം​ ​തു​ട​ങ്ങി​ ​ഫു​ട്‌​ബാ​ളി​നെ​ ​സ്‌​നേ​ഹി​ച്ച​ ​ബി​ബി​ൻ​ ​ഒ​ന്നി​ല​ധി​കം​ ​ത​വ​ണ​ ​ജി​ല്ലാ​ ​സ​ബ് ​ജൂ​നി​യ​ർ​ ​ഫു​ട്‌​ബാ​ൾ​ ​ടീ​മി​ന്റെ​യും​ ​സം​സ്ഥാ​ന​ ​ജൂ​നി​യ​ർ​ ​ഫു​ട്‌​ബാ​ൾ​ ​ടീ​മി​ന്റെ​യും​ ​ക്യാ​പ്റ്റ​ൻ​ ​സ്ഥാ​നം​ ​വ​ഹി​ച്ചി​ട്ടു​ണ്ട്.​ ​മു​ൻ​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​താ​ര​മാ​യ​ ​സോ​ളി​ ​സേ​വ്യ​റാ​ണ് ​ജ​ന​സേ​വ​ ​സ്‌​പോ​ട്‌​സ് ​അ​ക്കാ​ഡ​മി​യി​ൽ​ ​കു​ട്ടി​ക​ൾ​ക്ക് ​സൗ​ജ​ന്യ​ ​ഫു​ട്‌​ബോ​ൾ​ ​പ​രി​ശീ​ല​ക​നം​ ​ന​ൽ​കു​ന്ന​ത്.​ 2006​ൽ​ ​എ​ട്ടു​ ​വ​യ​സു​ള്ള​പ്പോ​ഴാ​ണ് ​ബി​ബി​ന്റെ​ ​സം​ര​ക്ഷ​ണം​ ​ജ​ന​സേ​വ​ ​ഏ​റ്റെ​ടു​ത്ത​ത്.​ ​നെ​ടു​മ്പാ​ശേ​രി​ ​എം.​എ.​എ​ച്ച്.​എ​സ് ​സ്‌​കൂ​ളി​ലും​ ​ആ​ലു​വ​ ​യു.​സി​ ​കോ​ള​ജി​ലു​മാ​യി​ ​വി​ദ്യാ​ഭ്യാ​സം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​സ്വ​ന്ത​മാ​യി​ ​ഒ​രു​ ​ഭ​വ​നം​ ​എ​ന്ന​ ​വ​ലി​യ​ ​സ്വ​പ്ന​സാ​ക്ഷാ​ത്ക​ര​ണ​ത്തി​നു​ള്ള​ ​അ​വ​സ​ര​മാ​യാ​ണ് ​ബി​ബി​ൻ​ ​സ​ന്തോ​ഷ് ​ട്രോ​ഫി​ ​ടീ​മി​ൽ ​ ​ഇ​ടം​ ​ല​ഭി​ച്ച​തി​നെ​ ​കാ​ണു​ന്ന​ത്. സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും​ ​കാ​യി​ക​പ്രേ​മി​യു​മാ​യ​ ​ജോ​സ് ​മാ​വേ​ലി​ ​തെ​രു​വി​ൽ​ ​അ​ല​യു​ന്ന​ ​കു​ട്ടി​ക​ളു​ടെ​ ​സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി​ 1996​ലാ​ണ് ​ജ​ന​സേ​വ​ ​ശി​ശു​ഭ​വ​നും​ ​അ​വ​രു​ടെ​ ​കാ​യി​ക​ ​പ്ര​തി​ഭ​ ​വ​ള​ർ​ത്തു​ന്ന​തി​നും​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി​ ​പി​ന്നീ​ട് ​ജ​ന​സേ​വ​ ​സ്‌​പോ​ട്‌​സ് ​അ​ക്കാ​‌​ഡ​മി​യും​ ​ആ​രം​ഭി​ച്ച​ത്.​ ​ ഭി​ക്ഷാ​ട​ന​ ​മാ​ഫി​യ​യി​ൽ​ ​നി​ന്ന് ​ജ​ന​സേ​വ​ ​ര​ക്ഷി​ച്ച​ ​വേ​ൽ​മു​രു​ക​ൻ​ ​ഇ​പ്പോ​ൾ​ ​ബാ​ങ്ക് ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.​ ​വേ​ൽ​മു​രു​ക​നും​ ​കൂ​ടാ​തെ​ ​രാ​ജ​യും​ ​ബി​ബി​ൻ​ ​അ​ജ​യ​ന്റെ​ ​മു​ൻ​ഗാ​മി​ക​ളാ​ണ്.​ ​ജ​ന​സേ​വ​യി​ലെ​ ​നി​ര​വ​ധി​ ​കു​ട്ടി​ക​ൾ​ ​സ്‌​പോ​ട്‌​സ് ​അ​ക്കാ​ഡ​മി​യി​ലൂ​ടെ​ ​പ്ര​തി​ഭ​ ​തെ​ളി​യി​ച്ചി​ട്ടു​ണ്ട