അങ്കമാലി: നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകൾക്ക് 2.34 കോടി രൂപ അനുവദിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. തുക അനുവദിക്കപ്പെട്ട റോഡുകളിൽ കുഴികൾ രൂപപ്പെട്ടാൽ കരാർ ഏറ്റെടുക്കുന്ന നാൾമുതൽ ഒരുവർഷത്തേക്ക് ഉടനെ അറ്റകുറ്റപണികൾ നടത്തുന്നതിനുള്ള ബാധ്യത കരാറുകാരനിൽ നിഷിപ്തമായിരിക്കും. ക്യാമ്പ്ഷെഡ് റോഡ്, ബത്‌ലഹേം-കിടങ്ങൂർ റോഡ്, എളവൂർ-താഴെപ്പള്ളി റോഡ്, കറുകുറ്റി-ഏഴാറ്റുമുഖം റോഡ്, കാലടി ആശ്രമം റോഡ്, കാലടി - ആനപ്പാറ - പൂതംകുറ്റി റോഡ്, മനയ്ക്കപ്പടി - പുളിയനം റോഡ്, മറ്റൂർ-ചെമ്പിച്ചേരി റോഡ് (കൈപ്പട്ടൂർ മുതൽ മേക്കാലടി വരെ), കാലടി - മഞ്ഞപ്ര റോഡ്, ശ്രീശങ്കര കോളേജ് റോഡ് എന്നീ റോഡുകളുടെ ബി.എം ബി.സി നിലവാരത്തിൽ നിർമ്മിച്ച ഭാഗം ഒഴികെയുള്ള മൊത്തം 25.56 കിലോമീറ്ററിനാണ് തുക അനുവദിച്ചത്.