v

കൊച്ചി: ലൗ ജിഹാദ് അവസാനിപ്പിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയത് പോലെയുള്ള നിയമനിർമ്മാണം വേണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ലൗ ജിഹാദ് സംബന്ധിച്ച് തിരുവമ്പാടി മുൻ എം.എൽ.എയും പാർട്ടി നേതാവുമായ ജോർജ് തോമസ് പറഞ്ഞത് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാണ്. അദ്ദേഹം പ്രസ്താവനയിൽ നിന്ന് പിന്മാറിയത് പാർട്ടി സമ്മർദ്ദം മൂലമാണെന്ന് ആർക്കും മനസിലാകും.

ലൗ ജിഹാദും മിശ്രവിവാഹവും രണ്ടാണ്. മുസ്ളീം വോട്ടുബാങ്കിന് വേണ്ടിയാണ് സി.പി.എമ്മും കോൺഗ്രസും ലൗ ജിഹാദ് നുണപ്രചാരണമാണെന്ന് മത്സരബുദ്ധിയോടെ ആവർത്തിക്കുന്നത്. സി.പി.എം, കോൺഗ്രസ് കുടുംബങ്ങളും ഈ സാമൂഹ്യവിപത്തിന് ഇരയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ശിവൻ, സംസ്ഥാന സമിതി അംഗം ആ.ഭാ ബിജു എന്നിവരും പങ്കെടുത്തു.