കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ നാടകപഠനത്തിൽ പി. ജി. പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ബിരുദധാരികൾക്കും അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 22 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in ഫോൺ: 04842463380.