kp

കുറുപ്പംപടി: ദീർഘനാൾ വാണിയപ്പിള്ളി എൽ.പി സ്കൂളിലെ പി.ടി.എ.പ്രസിഡന്റായിരുന്ന പോൾ കെ. പോളിനെ മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ. മാത്യു, ജോസ് എ.പോൾ, വൽസ വേലായുധൻ, സോമി ബിജു, ഹെഡ്മിസ്ട്രസ് ശ്രീകല, സി.കെ. നീലകണ്ഠൻ ഇളയത് തുടങ്ങിയവർ പ്രസംഗിച്ചു.