
കാലടി: മേക്കാലടി ക്ഷീരസംഘത്തിൽ 41 ക്ഷീരകർഷകർക്ക് ഒന്നര ലക്ഷം രൂപ വിഷുകൈനീട്ടം നൽകി. കാലിത്തീറ്റ, പാൽ എന്നിവയുടെ വില്പനയുടെ ലാഭം ക്ഷീരവികസന വകുപ്പ്, മിൽമയിൽ നിന്ന് കിട്ടിയ സമ്പ്സിഡി എന്നിവയാണ് കൈ നീട്ടമായി നൽകിയത്.
കാലടി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി വിഷു കൈനീട്ടം തുക നൽകി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ടി.പി.ജോർജ് അദ്ധ്യക്ഷനായി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാനിത നൗഷാദു, പി.ബി.സജീവ്,സിജു കല്ലുങ്ങ. സംഘം ഭരണ സമതി അംഗങ്ങളായ പി.വി.ദേവസി, മത്തായി വല്ലൂരാൻ, എ.ഡി.ദേവസി, ഉഷരാജൻ, അന്നപൂർണേശ്വരി, സെക്രട്ടറി ജിൻസി.എ.പി, അര്യ മേരി തോമസ് എന്നിവർ സംസാരിച്ചു.