m

കുറുപ്പംപടി : ബെന്നി ബഹനാൻ എം.പിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നൽകുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകൾ മുടക്കുഴ ഗ്രാമപഞ്ചായത്തിന് കൈമാറി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ടി.എം.സക്കീർഹുസൈൻ, ബേസിൽ പോൾ, മനോജ് മൂത്തേടൻ, കെ.ജെ. മാത്യു, ജോസ് എ. പോൾ, വൽസ വേലായുധൻ, ഡോ.രാജിക കുട്ടപ്പൻ, ജിജി ജോസഫ്, ഡോളി ബാബു, സോമി ബിജു, രജിത ജയ്മോൻ, സിജി പൗലോസ്, ഷൈനി എന്നിവർ പ്രസംഗിച്ചു.