dcc
ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച ഡോ. ബി.ആർ. അംബേദ്കർ ജയന്തിയാഘോഷം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ 132-ാം ജന്മദിനം ആചരിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഒ.എസ്. സാബു അദ്ധ്യക്ഷതവഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.കെ. തങ്കരാജ്, അനിത വാര്യർ, ദളിത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ജലജമണി നരേന്ദ്രൻ, വി.വി. വേണു, എം.ഡി. രാജൻ, വി. കുട്ടപ്പൻ, പുഷ്പലാൽ, കെ.വി. ആന്റണി, നോർമ്മൻ ജോസഫ്, റോഷൻ വാത്തുരുത്തി എന്നിവർ സംസാരിച്ചു.