
കാലടി: എസ്.എൻ.ഡി.പി യോഗം ശ്രീമൂലനഗരം ശാഖ നടപ്പാക്കുന്ന ഗുരുദേവ ചാരിറ്റിഫണ്ടിന്റെ ഉദ്ഘാടനം ശാഖാ പ്രസിഡന്റ് ഒ.കെ.നന്ദകുമാർ സലിരാജ് വള്ളോംപടയ്ക്ക് ആദ്യ കൂപ്പൺ നൽകി നിർവഹിച്ചു. ശാഖാ സെക്രട്ടറി വി.എൻ.ബാബുരാജ്, വൈസ് പ്രസിഡന്റ് വി.കെ. സദാനന്ദൻ, യൂണിയൻ കമ്മിറ്റിയംഗം സി.എൻ.ജോഷി, കമ്മിറ്റിയംഗങ്ങളായ രാജൻ, രാജേഷ്, മരണാനന്തര സഹായസംഘം സെക്രട്ടറി സുധൻ എന്നിവർ പങ്കെടുത്തു.