ആലുവ: നൊച്ചിമ പോട്ടച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് വൈകിട്ട് 7.30ന് ക്ഷേത്രം തന്ത്രി ഇടപ്പള്ളിമന ദേവൻ നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറും. തുടർന്ന് കൊടിക്കൽപ്പറയ്ക്ക് ശേഷം വിവേകാനന്ദ ബാലഗോകുലത്തിന്റെ കലാപരിപാടികൾ.
നാളെ രാത്രി എട്ടിന് നാടൻപാട്ട്, 17ന് വൈകിട്ട് 7ന് പൂമൂടൽ, 10ന് വലിയ ഗുരുതി, 18ന് നിലാവ് ഗ്രാമോത്സവം, 19ന് രാവിലെ എട്ടിന് ശീവേലി, 12ന് അമൃത ഭോജനം, വൈകിട്ട് അഞ്ചിന് പോട്ടച്ചിറപ്പൂരം, രാത്രി 10ന് നിലവിളക്ക് പ്രദക്ഷിണം, 20ന് രാവിലെ 8.30ന് പോട്ടച്ചിറയിൽ ആറാട്ട് തുടർന്ന് ആറാട്ട് പറ എന്നിവ നടക്കും.