mr-surendran
അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി സംഘടിപ്പിച്ച വയോജന സംഗമം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്‌ലാടനം ചെയ്യുന്നു

ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി സംഘടിപ്പിച്ച വയോജനസംഗമം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്‌ലാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് സോജൻ ആനത്താഴത്ത്, സെക്രട്ടറി എ.എൻ. രാജമോഹൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സി. കമ്മിറ്റി അംഗം എസ്.എ.എം. കമാൽ, കെ.എം. ഭാസ്‌കരൻ, പി.ടി. ലെസ്ലി, കെ.ജെ. സ്റ്റീഫൻ എന്നിവർ സംസാരിച്ചു.